ഓപ്പറേഷന്‍ തൂഫാന്‍: എംഡി എം എയും കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

മഞ്ചേശ്വരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലോഡ്ജ് മുറിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഹൊസങ്കടിയിലെ ഒരു ലോഡ്ജില്‍ മഞ്ചേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും കണ്ടെത്തി.
രണ്ടു പേരെ പോലീസ് പിടികൂടി. പാവൂര്‍ മഞ്ചമ്പാടി പള്ളത്തെ ഗുഡെഹൗസില്‍ അഹമ്മദ് സൈഫുദീന്‍ (21),മഞ്ചേശ്വരം ഹൊസ ബൊട്ടുവിലെമുഹമ്മദ് മുസ്താഖ് (36) എന്നിവരെയാണ് എസ്. ഐ. കെ. ആര്‍. ഉമേഷും സംഘവും പിടികൂടിയത്.ഹൊസങ്കടി ടൗണിലെ ഗ്രാന്റ് ലോഡ്ജ് മുറിയില്‍ നടത്തിയ റെയ്ഡിലാണ് കട്ടിലിലെ തലയണക്ക് അടിയില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ 1.61 ഗ്രാം എംഡി എം എ യും 38.33 ഗ്രാം കഞ്ചാവും
പോലീസ് പിടികൂടിയത്. പ്രതികളുടെ ഫോണുകളും ഒന്നാം പ്രതിയില്‍ നിന്നും 19,500 രൂപയും പോലീസ് പിടിച്ചെടുത്തു. അഹമ്മദ് സൈഫുദ്ദീനെതിരെ മുമ്പും മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ രണ്ട് ലഹരിമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അതില്‍ ഒന്ന് എംഡിഎംഎ ഉപയോഗവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് മയക്കുമരുന്ന് കൈവശം വെച്ചതിനുമായി ബന്ധപ്പെട്ടതുമാണെന്നും പോലീസ് അറിയിച്ചു.

error: Content is protected !!