ലോഡ്ജ് മുറിയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; മുന്‍ കാമുകന്‍ അറസ്റ്റില്‍

കാസര്‍കോട്: 20കാരിയായ യുവതിയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ കാമുകന്‍ അറസ്റ്റില്‍. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിഷ്ണുവിനെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 14ന് പകല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ വെച്ചാണ് സംഭവം. അടുത്തിടെ വിവാഹിതയായ യുവതിയെ മുന്‍ കാമുകന്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബലമായി കടന്നുപിടിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ മൊഴി.
യുവതിയെ ഏറെ നേരം കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ലോഡ്ജില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നതെന്ന് പോലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്താണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

 

error: Content is protected !!