പാറ്റകളായി തീരാതിരിക്കാന്‍ ബാല്യത്തിനുള്ള കരുതലാണ് ബാലഗോകുലം ; ബാലഗോകുലം ‘കാഞ്ഞങ്ങാട് ഗോകുല ജില്ല’ വാര്‍ഷിക സമ്മേളനം സമാപിച്ചു

ബാലഗോകുലം ‘കാഞ്ഞങ്ങാട് ഗോകുല ജില്ലാ വാര്‍ഷിക സമ്മേളനം പൊയിനാച്ചി ആശീര്‍വാദ് ഓഡിറ്റോറിയത്തില്‍ നടന്നു. സിനിമ, സീരിയല്‍ താരം കലാഭവന്‍ നന്ദന കണ്ണന് മാല ചാര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികാലത്തെ ബാലഗോകുലത്തിലെ അനുഭവങ്ങള്‍ ഉദ്ഘാടന ഭാഷണത്തില്‍ പങ്കുവച്ചു.
ബാലഗോകുലം ആത്മനിര്‍ഭരമാകണമെന്ന് മുഖ്യ പ്രഭാഷകന്‍ ബാലഗോകുലം ഉത്തര കേരളം സംസ്ഥാന ഉപാധ്യക്ഷന്‍ എം. സത്യന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വത്വം സംരക്ഷിച്ചു കൊണ്ട് സര്‍വ്വസ്വവും രാഷ്ട്രത്തിന് സമര്‍പ്പിക്കാനുള്ള പ്രതിബദ്ധത ഓരോ കുട്ടികളിലുമുണ്ടാകണമെന്ന്
സത്യന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
ഭാഷ, ദേശം, സംസ്‌ക്കാരം ഇവയോടുള്ള പ്രതിബദ്ധതയും സമര്‍പ്പണവുമാവണം ജീവിതം. അപ്പോഴാണ് വ്യക്തിയും രാഷ്ട്രവും അത്മനിര്‍ഭരമാവുന്നത്.
നമ്മുടെ സംസ്‌കാരത്തെ വികലമാക്കി പ്രചരിപ്പിക്കാന്‍ ആസൂത്രിത പരിശ്രമം കാമ്പസുകളില്‍ നടക്കുന്നുണ്ട്. പ്രതിരോധിക്കാനുള്ള അറിവും സാങ്കേതിക വിജ്ഞാനത്തിനുള്ള പരിശീലനം ഗോകുലത്തില്‍ ലഭിക്കണം.
ലഹരി, ഡാറ്റാ അഡിഷന്‍, പ്രണയക്കെണി, അത്മഹത്യാ പ്രവണണത, പരദേശപ്രിയം തുടങ്ങിയവ ജീവിതശൈലിയുടെ ഭാഗമായി രൂപപ്പെട്ടിട്ടുണ്ട്. ഈ വെല്ലുവിളികളെ നേരിടാനുള്ള അതിജീവന തന്ത്രങ്ങള്‍ ഗോകുലത്തിലൂടെ ലഭിക്കുന്നതോടൊപ്പം പാറ്റകളായി തീരാതിരിക്കാന്‍ ബാല്യത്തിനുള്ള കരുതല്‍ കൂടിയാണ് ബാലഗോകുലം .
ഭാരതത്തിന്റെ അമൃതകാലം യാഥാര്‍ത്ഥ്യമാവണം. അതിന് പ്രതിഭയും പ്രതിബദ്ധയുമുള്ള ബാലും ഉയര്‍ന്നു വരണമെന്നും സത്യന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.
മാതൃകാ ഗുരുവന്ദനത്തില്‍ അദ്ധ്യാപിക.സുജാത അയ്യങ്കാവിനെ ആദരിച്ചു.
മയില്‍പ്പീലി അക്ഷര മധുരം പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം സദസ്സില്‍ കുണ്ടംങ്കുഴി രമാനന്ദറാവു ഉദ്ഘാടനം ചെയ്തു.
ഗോകുലങ്ങള്‍ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ മഡിയന്‍ മാധവം ബാലഗോകുലത്തിന്റെ ‘ദിശ, എന്ന കൈയ്യെഴുത്ത് മാസിയ്ക്കുള്ള സമ്മാനം ഗോകുലത്തിലെ മീര ഏറ്റുവാങ്ങി.
ബാലഗോകുലം റവന്യൂ ജില്ലാ ഖജാന്‍ജി കെ. രാധാകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. കുമാരി. ദേവിക മുരളി ഗോയുല പ്രാര്‍ത്ഥനയും ആര്‍ഷ പി. എസ്,ആവണി അയ്യങ്കാവ് എന്നിവര്‍ വ്യക്തിഗീതങ്ങളുംആലപിച്ചു.
രാഷ്ട്രീയ സ്വയംസേക സംഘം വിഭാഗ് സേവാ പ്രമുഖ് കെ. പ്രമോദ് സമാരോപ് സന്ദേശം നല്‍കി.
ബാലഗോകുലം റവന്യൂ ജില്ലാ കാര്യദര്‍ശി എന്‍ ടി വിദ്യാധരന്‍, സഹ . കാര്യദര്‍ശി . എം. ജയരാമന്‍, ഗോകുല ജില്ലാ സഹ. കാര്യദര്‍ശി സത്യന്‍ എം.എസ് ഭഗിനി പ്രമുഖ അനിത എം. സഹ . ഭഗിനി പ്രമുഖ പ്രാര്‍ത്ഥന എന്‍, വൃന്ദ . വി , ഉദുമ താലൂക്ക് കാര്യദര്‍ശി പി. രാമചന്ദ്രന്‍ ,പി.ബി. കിരണ്‍, പനത്തടി താലൂക്ക് കാര്യദര്‍ശി വിജേഷ് കൊട്ടോടി, അധ്യക്ഷന്‍ ടി.തമ്പാന്‍,ഹൊസ്ദുര്‍ഗ് താലൂക്ക് കാര്യദര്‍ശി മുരളീകൃഷ്ണന്‍ രാമനഗരം,
തുടങ്ങിയവര്‍ സംസാരിച്ചു.
ബാലഗോകുലം ഗോകുല ജില്ലാ കാര്യദര്‍ശി സുരേഷ്പി സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
വിഷ്ണുമായ കൊട്ടോടി നന്ദി പറഞ്ഞു.
2026 -27 വര്‍ഷത്തെ ഭാരവാഹികളെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

 

error: Content is protected !!