കണ്ണൂര്‍:അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിധിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോണ്‍ ആപ്പ് കേസിലെ മുഖ്യപ്രതിയെ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു .ഉത്തര്‍പ്രദേശ് നോയിഡ തൃലോക് പുരി സ്വദേശി സൗരവ് കുമാറിനെ (22) യാണ് ഡല്‍ഹിയില്‍ വെച്ച് ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്.കേസില്‍ നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു.ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍,ഋഷികേശ് തിവാരി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി .പി . ബാലകൃഷ്ണന് നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്.പി. ജീവന് ജോര്‍ജ് ആണ് ലോണ്‍ ആപ്പ് കേസ് അന്വേഷിക്കുന്നത്.പ്രതിയെ പിടികൂടിയ പോലീസ് സംഘത്തില്‍ എസ്. ഐ. മധുസൂദനന് ,എ.എസ്. ഐ.പി പി പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.
