.കാഞ്ഞങ്ങാട്: ഐഷാല്‍ മെഡിസിറ്റിയും അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഐഷാല്‍ മെഡിസിറ്റിയില്‍ നടന്ന ക്യാമ്പ് കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എം. സേതു ഉദ്ഘാടനം ചെയ്തു. ഡോ. ആര്‍. എച്ച് സ്‌നേഹ ക്യാമ്പിന് നേതൃത്വം നല്‍കി.മാനേജിംഗ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍, ജനറല്‍ മാനേജര്‍ ആര്‍.ശ്രീറാം , ഓപ്പറേഷന്‍സ് മാനേജര്‍ എസ്. ആര്‍
അമൃത, ഡെവലപ്‌മെന്റ് മാനേജര്‍ ജിനു ആലപ്പാട്ട് , ഹമീദ് ചേരക്കാട ത്ത് , മുഹമ്മദ് അലി പീടികയില്‍ എന്നിവര്‍ സംസാരിച്ചു. 60 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
