നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ പന്ത്രണ്ടാം വര്‍ഷം : ആഘോഷം സംഘടിപ്പിച്ചു ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി

പാണത്തൂര്‍ : നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി യായതിന്റെ പന്ത്രണ്ടാം വര്‍ഷം പൂര്‍ത്തീകരിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ അഭിമുഖത്തില്‍ പാണത്തൂരില്‍ വാര്‍ഷിക ദിനാഘോഷം നടത്തി. ബിജെപി പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷിബു ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി രാമചന്ദ്രന്‍, എം കെ സുരേഷ്, പി കൃഷ്ണകുമാര്‍, തങ്കച്ചന്‍ പെരുമ്പേറ്റ്, ദേവപ്പു നായ്ക്,എം സി.മോഹനന്‍, എം കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജവഹര്‍ലാല്‍ നെഹ്റുവിന്റെ റെക്കോര്‍ഡ് മറികടന്ന് ഏറ്റവും കൂടുതല്‍ കാലം തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന്റെ സന്തോഷം പ്രവര്‍ത്തകര്‍ പങ്കിട്ടു.

 

error: Content is protected !!