കാസർകോട് ജില്ലക്ക് സ്വന്തം എസ്.പി; രാവണീശ്വരം സ്വദേശി പി .നിധിൻ രാജ് ജില്ലാ പോലീസ് മേധാവി

കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ പോലീസ് മേധാവിയായി പി നിതിൻ രാജിനെ നിയമിച്ചു. നിലവിലെ കാസർകോട് ജില്ലാ പോലീസ് മേധാവി വിജയഭാരത് റെഡ്ഡിയെ കണ്ണൂർ സിറ്റി പോലീസ് കമ്മീഷനറായും മാറ്റി നിയമിച്ചു.കോഴിക്കോട് റൂറൽ എസ്‌.പി ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് 2025 ജനുവരിയിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി അദ്ദേഹത്തിന്  സ്ഥാനമാറ്റം ലഭിച്ചത്. മുൻപ് തലശേരിയിൽ അസിസ്റ്റന്റ് സൂപ്രണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. രാവണീശ്വരം എക്കാലിലെ കെ രാജേന്ദ്രന്റെയും പി ലതയുടെയും മകനാണ്.
സർക്കാർ സ്കൂളിൽ പഠിച്ചാണ് സിവിൽ സർവീസ് പരീക്ഷയിൽ നിധിൻ രാജ് മികച്ച വിജയം നേടിയത്. പത്താം ക്ലാസ് വരെ രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. പ്ലസ് ടു പഠനം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി  സ്കൂളിലായിരുന്നു. കോട്ടയം ഗവ. എൻജിനീയറിങ് കോളജിലായിരുന്നു ഉന്നത പഠനം. ആലപ്പുഴ സ്വദേശിയും ബാംഗ്ലൂരിലെ ഡോക്ടറുമായ ലക്ഷ്മി കൃഷ്ണനാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.  പി. അശ്വതി സഹോദരിയാണ്.

error: Content is protected !!