തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിച്ച് ഒ.പി. സംവിധാനം ഉച്ചക്ക് ശേഷവും മുഴുവന്‍ ഡോക്ടര്‍മാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കണമെന്നും ബി.എം.എസ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു, ബി.എം.എസ് മേഖലാ സെക്രട്ടറി എ.രാജീവന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി.എം ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ. വി. ബാബു മുഖ്യപ്രഭാഷണം നടത്തി. കെ. രാജന്‍ കൊയങ്കര, കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ടി. ലക്ഷ്മണന്‍ സ്വാഗതവും, പി.വി .ജയദേവന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി. ലക്ഷ്മണന്‍ (പ്രസിഡന്റ്), രാജന്‍ കൊയോങ്കര , കെ.വി. ചന്ദ്രന്‍, വിജയന്‍ തൈക്കീല്‍
(വൈസ് പ്രസിഡന്റുമാര്‍), പി.വി. ജയദേവന്‍ (സെക്രട്ടറി), ടി. ഷീബ, കെ. ചിത്ര, സി. ശ്രീധരന്‍ ( ജോയിന്റ് സെക്രട്ടറി മാര്‍), പി. ബാബു പേക്കടം (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
