കൊന്നക്കാട്: ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊന്നക്കാട് കൂളിമട ശരികാ നിവാസില്‍ വി അനീഷാണ് (42) മരിച്ചത് . ഈ മാസം 7 ന് രാത്രി 7.45 ന് വള്ളിക്കടവിനും മാലോത്തിനിടയിലുമാണ് അപകടം നടന്നത്. അനീഷ് സഞ്ചരിച്ച ബൈക്ക് റോഡരികില്‍ കുടിവെള്ളത്തിനായി കൂട്ടിയിട്ടിരുന്ന പൈപ്പില്‍ ഇടിച്ചാണ് അപകടം.
ഉണ്ണികൃഷ്ണന്‍ നായരുടെയും ശ്യാമളകുമാരിയുടെയും മകനാണ്. ഭാര്യ: ടി. രജനി. മകന്‍: കെ. അര്‍ജുന്‍.
