ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു; നോര്‍ത്ത് ചിത്താരിയിലെ തായല്‍ മമ്മിണിയാണ് മരിച്ചത്

കാഞ്ഞങ്ങാട്: ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ആള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹിയും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും, മത രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യവുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ തായല്‍ മമ്മിണി (70) ആണ് മരിച്ചത്.
ഇന്നലെ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഐഷാല്‍ മെഡിസിറ്റി ഹോസ്പിറ്റല്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ചയാണ് ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മക്കയില്‍ നിന്ന് തിരച്ചെത്തിയത്. ഭാര്യ: ശരീഫ. മക്കള്‍: ശുഹാന, ശുഫൈജ, ശുഹൈബ്, ശുഹൈര്‍.മരുമക്കള്‍: ഷുക്കൂര്‍,യഹ് യ, നസ് വിന്‍. സഹോദരങ്ങള്‍: ഫാത്തിമ, ഖദീജ, പരേതനായ മെയ്ദീന്‍, മയ്യിത്ത് നിസ്‌കാരം ളുഹര്‍ നിസ്‌കാരം ശേഷം നോര്‍ത്ത് ചിത്താരി ഖിള്ര്‍ ജുമാ മസ്ജിദില്‍ വെച്ച് നടക്കും.

 

error: Content is protected !!