മാവുങ്കാല്‍ : റോഡ് അരികിലെ കിണര്‍ ഇടിഞ്ഞ് റോഡിലേക്ക് കുഴി പ്രത്യക്ഷപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും
പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതര്‍ മൗനത്തില്‍. പുതിയകണ്ടം അജാനൂര്‍ പഞ്ചായത്ത് 11 വാര്‍ഡ് കാലിച്ചാമരം റോഡാണ് ഈ അവസ്ഥയില്‍ ഉള്ളത്. കിണറിലേ വെള്ളം വരെ റോഡില്‍ നിന്നും കാണാന്‍ തുടങ്ങി. ഇതിന്റെ മുകളില്‍ കല്ലും മരത്തടിയും കയറ്റി വെച്ചിരിക്കുകയാണ്. ഒരു പാട് സ്കൂള്‍ കുട്ടികളും നാട്ടുകാരും കടന്ന് പോകുന്ന റോഡാണിത്. വന്ദേമാതരം റോഡും വെള്ളിക്കോത്ത് റോഡും തകര്‍ന്ന് വര്‍ഷങ്ങളായി കഴിഞ്ഞ രണ്ട് ദിവസത്തില്‍ മൂന്ന് വണ്ടികളാണ് ഓവുചാലില്‍ മറിഞ്ഞു വീണത്. കിണറിന്റെയും റോഡിന്റെയും കാര്യത്തിലും ഇനിയെങ്കിലും അധികാരികള്‍ കണ്ണ് തുറന്നിട്ട് ഇല്ലയെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
