ഉദുമ: നഗരമധ്യത്തില്‍ യുവാവിന് നേരെ മര്‍ദ്ദനമേറ്റു. തളങ്കരയിലെ അസീസ് (45) നെയാണ് ഇന്നലെ വൈകിട്ട് 5.15 ന്
പാലക്കുന്ന് കാളിറ്റി ഹോട്ടലിനു സമീപം വെച്ച് ഉദുമയിലെ സമീര്‍, യുസഫ്,കാസിം എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ആക്രമത്തില്‍ അസീസിന്റെ മൂക്കിന്റെ പാലത്തിനും തലക്കും സാരമായ പരിക്കേറ്റു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ പടിഞ്ഞാറിലെ സമീര്‍ അസീസിന്റ ഭാര്യ സമീറയെ ദുബൈലേക്ക് തട്ടികൊണ്ട് പോയ വിഷയം ചര്‍ച്ച ചെയ്യാന്‍ സമീര്‍ അസീസിനെ വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യാമെന്ന പേരിലാണ് ആക്രമിച്ചതെന്ന് അസീസ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി അസീസിന്റ ഭാര്യ സമീറ ദുബായില്‍ സമീറിനോപ്പമാണുള്ളത് എന്നാണ് അസീസ് കുറ്റപ്പെടുത്തുന്നത്.
