എംഡി എം എ യുമായി യുവാവ് അറസ്റ്റില്‍; മാലോത്ത് മുട്ടോം കടവില്‍ പുതിയ പുരയില്‍ പി. സിറാജ് ആണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട്: മാരക മയക്കുമരുന്നായ എം ഡി എം എയുമായി മടിക്കൈ ചാളക്കടവ് സ്വദേശിയായ യുവാവിനെ
ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ചാളക്കടവ് നിഥാ മന്‍സിലില്‍ താമസിക്കുന്ന ‘മാലോത്ത് മുട്ടോം കടവില്‍ പുതിയ പുരയില്‍ പി. സിറാജ് (38) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 11.15 മണിയോടെ കാഞ്ഞങ്ങാട് സൗത്തിലെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിനടുത്ത് വെച്ചാണ്  അറസ്റ്റ് ചെയ്തത്. നീലേശ്വരം പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വാഹനങ്ങള്‍ വഴിതിരിച്ചുവിടാനായി കാഞ്ഞങ്ങാട് സൗത്ത് എത്തിയപ്പോള്‍ പോലീസ് വാഹനം കണ്ട് ബസ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന സിറാജ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ എസ്.ഐ ശാര്‍ങ്ങാധരനും സംഘവും ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. ദേഹ പരിശോധന നടത്തിയപ്പോഴാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 3.260 ഗ്രാം എം ഡി എം എ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാനിഷ് , ഗ്രേഡ് സിവില്‍ പോലീസ് ഓഫീസര്‍ ബൈജു , ഡ്രൈവര്‍ രാജേഷ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

 

error: Content is protected !!