മില്‍മ കാസര്‍കോട് ഡയറിയില്‍ പരിസ്ഥിതി ദിനാചരണം

കാഞ്ഞങ്ങാട് മാവുങ്കാല്‍ മില്‍മ കാസര്‍കോട് ഡയറിയില്‍ പരിസ്ഥിതി ദിനാചരണം വിപുലമായി നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ അബ്ദുള്‍ കരീം മുഖ്യതിഥിയായ പരിപാടിയില്‍ മംഗള്‍പാടി സി ഡി എസ് ലെ പ്രവര്‍ത്തകരും കാഞ്ഞങ്ങാട് ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്‌സിംഗ് ലെ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിപുലമായ ക്ലാസ്സെടുത്ത അബ്ദുള്‍ കരീം വരും തലമുറയ്ക്കായി പ്രകൃതിയെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മപ്പെടുത്തി. പരിപാടിയില്‍ അജാനൂര്‍ കൃഷി ഭവനില്‍ നിന്നും നല്‍കിയ 100 വൃക്ഷ തൈകള്‍ വിതരണം ചെയ്തു. ഡയറി കോമ്പൗണ്ടില്‍ അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ വെച്ച് പിടിപ്പിച്ചു. ഡയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡയറി ഐ എന്‍ ടി യു സി സെക്രട്ടറി തമ്പാന്‍ കെ, സി ഐ ടി യു സെക്രട്ടറി സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.
ഡയറിയിലെ ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ വിനോജ് ഇ കെ സ്വാഗതവും സ്‌പെഷ്യല്‍ ഗ്രേഡ് ടെക്‌നീഷ്യന്‍ ടോമി ഫിലിപ്പ് നന്ദിയും പറഞ്ഞു.

 

error: Content is protected !!