ബിടിസി കാഞ്ഞങ്ങാടിന് സപര്യ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം

കാഞ്ഞങ്ങാട്: കെ. എസ് .ആര്‍. ടി. സി യുടെ ബഡ്ജറ്റ് ടൂറിസം സെല്‍ ഘടകമായ ബിടിസി കാഞ്ഞങ്ങാടിന് സംസ്ഥാന തലത്തില്‍ സപര്യ സാംസ്‌കാരിക സമിതിയുടെ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം. സംസ്ഥാനത്തെ മികച്ച പ്രകടനം കാഴ്ച വെച്ച കാഞ്ഞങ്ങാട് ഡിപ്പോയുടെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം. സാധാരണ ജനങ്ങളെ പൈതൃക ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്ന യാത്രാ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ബി.ടി. സി.കാഞ്ഞങ്ങാട് കേരളത്തിനു മാതൃകയാണെന്നും കാഞ്ഞങ്ങാട് ബി ടി സി കോ ഓര്‍ഡിനേറ്റര്‍ പ്രദീപ് കുമാറിന്റെ പ്രവര്‍ത്തനസാരഥ്യം അഭിനന്ദനാര്‍ഹമാണെന്നും ജൂറി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സപര്യ ഭാരവാഹികളായ ഡോ. ആനന്ദ കൃഷ്ണന്‍ എടച്ചേരി, അനില്‍ പട്ടേന, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ അറിയിച്ചു.

 

error: Content is protected !!