കാഞ്ഞങ്ങാട് രാഗം ഓര്‍ക്കസ്ട്ര മൂന്നാം വാര്‍ഷികവും കുടുംബസംഗമവും നടത്തി

കാഞ്ഞങ്ങാട് : കേരളത്തിന് അകത്തും പുറത്തും നിരവധി വേദികളെ സംഗീതത്തില്‍ ആറാടിച്ച കാഞ്ഞങ്ങാട് രാഗം ഓര്‍ക്കസ്ട്രയുടെ മൂന്നാം വാര്‍ഷികവും കുടുംബസംഗമവും അലാമിപ്പള്ളിയില്‍ വച്ച് നടന്നു. ഫ്‌ലവേഴ്‌സ് കോമഡി ഉത്സവം താരവും പ്രശസ്ത നാടന്‍ പാട്ട് കലാകാരനുമായ മണിത്താമര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രമോദ് അരയി അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് അഡ്മിന്‍ രാജു പറക്കളായി, ശ്രീകുമാര്‍ എണ്ണപ്പാറ, സുരേന്ദ്രന്‍ കള്ളാര്‍, ബിന്ദു രാജന്‍, രാജേഷ് എന്നിവര്‍ സംസാരിച്ചു . എം.എ മ്യൂസിക്കില്‍ ഫസ്സ് ക്ലാസ് വിജയം നേടിയ അഞ്ജിത രാജ്. എസ്.സി എസ്.ടി വുമണ്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വിന്നര്‍ ലയന സുരേന്ദ്രന്‍ എന്നിവരെ ആദരിച്ചു. സെക്രട്ടറി ബാബു ആവിക്കര സ്വാഗതം പറഞ്ഞു. രാഗം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേളയും നടന്നു.

 

error: Content is protected !!