ദേശീയപാത ഉള്‍പ്പെടെ റോഡുകള്‍ തോടായി മാറി

മാവുങ്കാല്‍: മഴ ശക്തമായതോടെ ദേശീയപാത ഉള്‍പ്പെടെ റോഡുകള്‍ പുഴയായി. പെരിയക്കും കുണിയക്കും ഇടയില്‍ ദേശീയ പാലസ്ഥലങ്ങളിലും വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ചെറുതും വലതുമായ
നിരവധി വാഹനങ്ങള്‍ തകരാറിലായി. വലിയ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍കടന്ന് പോകാന്‍ പ്രയാസപെടുകയാണ്. മഴവെളളം കടന്ന് പോകാത്തതാണ് പ്രശ്‌നമായത്. പൂച്ചക്കാട് ജംഗ്ഷന്‍ പെരിയ റോഡും തോടാ മാറി.മാവുങ്കാല്‍ ഭാഗത്തുനിന്നുള്ള കാഞ്ഞങ്ങാട് ഭാഗത്തേക്ക് റോഡില്‍ കൂടിയാണ് ഒഴിപോകുന്നത്. പുതിയകണ്ടം വിശ്വകര്‍മ്മ ക്ഷേത്രത്തിന്റെ കമ്മാനം വരെ വെള്ളക്കെട്ടാണ്. മാവുങ്കാലിലെ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയാണ്. റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകളില്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞതിനെതുടര്‍ന്നാണ് വെള്ളം ഒഴു കിപ്പോകാതെ മുഴുവന്‍ റോഡിലൂടെയാണ് ഒഴുകുന്നത്.
ഇതുമൂലം വാഹനഗതാ ഗതത്തോടൊപ്പം കാല്‍നട യാത്രയും ദുഷ്‌ക്കരമായി. വാഹനങ്ങള്‍ കടന്നുപോ കുമ്പോള്‍ സമീപത്തെ കടകളിലേക്കും, കാല്‍നട യാത്രക്കാരുടെദേഹത്തേക്കും മലിനജലം തെറിച്ച് വസ്ത്ര ങ്ങളില്‍ അഴുകു വെള്ളത്തില്‍ നനയുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.മാവുങ്കാല്‍ അയ്യപ്പമഠത്തിന് മുന്നില്‍
ഒഴുവന്ന വെള്ളം വന്‍ കുളമായി മാറിയിട്ടുണ്ട്.

 

error: Content is protected !!