അമ്പലത്തറ: അമ്പലത്തറ ടൗണിലെ സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ സംഭവത്തിൽ 17 വയസുകാരൻ അടക്കം മൂന്ന് പേരെ അമ്പലത്തറ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു അമ്പലത്തറ ടൗണിൽ പ്രവർത്തിക്കുന്ന ക്യു മാർട്ട് സൂപ്പർ മാർക്കറ്റിലാണ് ഞായറാഴ്ച പുലർച്ചെ 3.30 മണിയോടെ കവർച്ച നടന്നത്.കാഞ്ഞങ്ങാട് പടന്നക്കാട് കരുവളം സ്വദേശികളായ അറഫാത്ത്, (18) ജുനൈദ്, (18) പ്രായപൂർത്തിയാകാത്ത 17കാരൻ എന്നിവരെയാണ് അമ്പലത്തറ പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.ജയരാജ്, എഎസ്ഐ ബിജു കീലേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീശൻ പള്ളിക്കര എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്.പോലീസ് സ്റ്റേഷന് മുൻവശത്തെ എക്സ്പ്രസ് സൂപ്പർ മാർക്കറ്റിൽ മോഷണശ്രമം നടത്തിയ സംഘം പിന്നീട് ക്യു മാർട്ടിലെ മുൻവശത്തെഷട്ടർ തകർത്താണ് അകത്ത്കടന്നതെന്നാണ് പോലീസ് പറയുന്നത്. മോഷണം ശ്രദ്ധയിൽപ്പെട്ട സമീപത്തെ ബിൽഡിംഗിൽ താമസിക്കുന്ന ബാർബർ ഷോപ്പുടമയുടെ സഹായത്തോടെ പ്രതികളിൽ ഒരാളെ സ്ഥലത്തുവെച്ച് പിടികൂടി. രക്ഷപ്പെട്ട രണ്ടുപേരെ മൂന്നാം മൈൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ക്യു മാർട്ടിലെ സി.സി.ടി.വി ക്യാമറ തകർത്ത ശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്ന് കടയിൽ നിന്ന് 56,000 രൂപയും ചിലസാധനങ്ങളും പ്രതികൾ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കട ഉടമ സുനിലിൻ്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
ക്യൂമാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച: മൂന്നാംഗ സംഘത്തെ അമ്പലത്തറ പോലീസ് നാടകീയമായി പിടികൂടി
