കാഞ്ഞങ്ങാട് നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം :യൂത്ത് കോണ്‍ഗ്രസ്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു.
കഴിഞ കുറെ വര്‍ഷങ്ങളായി ചെറിയ മഴ പെയ്താല്‍ പോലും കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്ത് മിനിറ്റുകള്‍ക്കുള്ളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയാണ്. ശാസ്ത്രീയമായ രീതിയില്‍ അഴുക്കുചാല്‍ സംവിധാനം ഒരുക്കിയാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിക്കുകയുള്ളു.
മഴ പെയ്തു വെള്ളം കെട്ടികിടക്കുമ്പോള്‍ നഗരസഭാ ശുചീകരണ തൊഴിലാളികള്‍ വന്നു താത്കാലികമായി മഴ വെള്ളം ഒഴുക്കി കളയുന്നതല്ലാതെ പ്രശനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുവാന്‍ നഗര സഭാ അധികാരികള്‍ക്ക് സാധിക്കുന്നില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ബസ്റ്റാന്റ് പരിസരത്തെ കടകളിലേക്കടക്കം വെള്ളം കയറുന്ന അവസ്ഥയുണ്ടായി.ദിവസവും നൂറുകണക്കിനാളുകള്‍ കാല്‍നടയ്ക്കായി ഉപയോഗിക്കുന്ന റോഡിലെ വെള്ളക്കെട്ടില്‍ അപകടം ഉണ്ടായാല്‍ മാത്രമേ അധികാരികളുടെ കണ്ണ് തുറക്കൂ..നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ പറഞ്ഞു.

 

error: Content is protected !!