മാവുങ്കാല്‍: കാലവര്‍ഷം തുടക്കത്തില്‍ തന്നെ ഉള്‍നാടന്‍ പ്രദേശങ്ങളായ മധുരമ്പാടി, നടുവട്ടം വയല്‍, വിഷ്ണുമംഗലം, കോട്ടപ്പാറ തുടങ്ങിയ സ്ഥലത്തേക്കുള്ള ഏക റോഡ് മാര്‍ഗമാണ് ഈ അണ്ടര്‍ പാസിലൂടെ ഉള്ളത്.റോഡ് വെള്ളത്തില്‍ മുങ്ങിയിട്ടും കാല്‍ നടയാത്ര പോലും സാധ്യമാവാത്ത തരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും പത്ര മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചിട്ടും ബന്ധപ്പെട്ട പഞ്ചായത്ത് നാഷണല്‍ ഹൈവേ അതോറിറ്റിഅധികൃതര്‍ വേണ്ട പരിഹാരനടപടികളും എടുക്കാത്തത്തില്‍ നാട്ടുകാര്‍ യാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്.അടിയന്തരമായി ഈ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ബന്ധപ്പെട്ട പഞ്ചായത്തിനെതിരെയും ദേശീയ പാത ഉപരോധം ഉള്‍പ്പെടെ സങ്കടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
