252ചക്ക വിഭവങ്ങളുടെ വൈവിധ്യ കലവറയുമായി മടിക്കൈഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്സ് ചക്ക ഫെസ്റ്റ് നടന്നു

മടിക്കൈ : ചക്കയുടെ ഔഷധഗുണം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന കലവറയുമായി മടിക്കൈ കുടുംബശ്രീ സി. ഡി. എസ്സ്. ചക്ക ഫെസ്റ്റിന്റെ ഭാഗമായി പ്രദര്‍ശനവും,വിപണനവും, മത്സരവും നടത്തി. ചക്ക കേക്ക്, ഉപ്പുമാവ് , പുഡ്ഡിംഗ്, കട്‌ലറ്റ്,ചക്കക്കുരു ലഡ്ഡു പായസം, ഹല്‍വ,പുട്ട് ഇഡ്ഡലി,തുടങ്ങിയ 252 ഓളം വൈവിധ്യമാര്‍ന്ന വിഭവങ്ങളോടെയാണ് ചക്ക ഫെസ്റ്റ് നടന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നിര്‍ദ്ദേശപ്രകാരംജി. വി എച് എസ് എസ്.മടിക്കൈ സെക്കന്റില്‍ സ്‌കൂളില്‍ നടന്ന ചക്ക ഫെസ്റ്റ് മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി . പ്രകാശന്‍ ഉദ്ഘാടനം ചെയ്തു . സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ കെ. ബി സീന അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജ്യോതി, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി. പത്മിനി വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കുഞ്ഞി കൃഷ്ണന്‍ പഞ്ചായത്ത് സെക്രട്ടറി സി ബിജു, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. രാജി ,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ബാബുഅപ്യാല്‍ ജില്ലാ മിഷന്‍ ജീവനക്കാരായ പി.സുധ കെ. നിമിഷ കെ. ജിജി , എന്നിവര്‍ സംസാരിച്ചു .മെമ്പര്‍ സെക്രട്ടറി ബാബുഅപ്യാല്‍ സ്വാഗതവും, എം. ഇ. കണ്‍വീനര്‍ ഇന്ദു നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍, സപ്പോര്‍ട്ടിങ് ടീം അംഗങ്ങള്‍ കുടുംബശ്രീ സി. ഡി എസ്സ്, എ. ഡി. എസ്സ്, അയല്‍ക്കൂട്ട അംഗങ്ങള്‍ ,പൊതുജനങ്ങള്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കാളികളായി. മത്സരത്തില്‍ അഭയ കുടുംബശ്രീ ഒന്നാം സ്ഥാനവും, സ്‌നേഹ കുടുംബശ്രീ രണ്ടാം സ്ഥാനവും, ഇതള്‍ കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മുഴുവന്‍ എ. ഡി എസ്സുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി.വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് കേരള ഗ്രാമീണ്‍ ബാങ്ക് നീലേശ്വരം ബ്രാഞ്ച് സ്‌പോണ്‍സര്‍ ചയ്തു.

 

error: Content is protected !!