വേലാശ്വരം ഗവ.യു.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം: അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി മാവിന്‍തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു

കാഞ്ഞങ്ങാട്: വേലാശ്വരം ഗവ.യു.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി മാവിന്‍തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ആറാം തരം വിദ്യാര്‍ത്ഥി എ. ശ്രീവേദ് തന്റെ പിറന്നാള്‍ ദിനത്തില്‍ നല്‍കിയ മാവിന്‍തൈയാണ് സ്‌കൂള്‍ മുറ്റത്ത് നട്ടത് എന്ന പ്രത്യേകത കൂടിയുണ്ട് . പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്‍, വാര്‍ഡ് മെമ്പര്‍ കെ.സി.ശ്രീവിദ്യ, പി വിനോദ്, കെ.ഉമാദേവി, എന്‍ ശോഭന എന്നിവര്‍ പങ്കെടുത്തു. പ്രധാനാധ്യാപകന്‍ ടി.വിഷ്ണുനമ്പൂതി പരിസ്ഥിതി ദിന ക്ലാസ്സ് എടുത്തു. തുടര്‍ന്ന് പോസ്റ്റര്‍ നിര്‍മ്മാണം, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടന്നു.

 

error: Content is protected !!