ദി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍, കാഞ്ഞങ്ങാട് ബ്രാഞ്ച് ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനം ദി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍,കാഞ്ഞങ്ങാട് ബ്രാഞ്ച് വൃക്ഷ തൈകളും ചെടികളും ആശുപത്രിയില്‍ എത്തിയ മുഴുവന്‍ രോഗികള്‍ക്കും വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ 45ാം വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സാവിത്രി അധ്യക്ഷത വഹിച്ചു. ഡോ കീര്‍ത്തി പൈ , ഡോ. ജയേഷ്മ എന്നിവര്‍ സംസാരിച്ചു. പി.ആര്‍.ഒ സന്തോഷ് പാലായി സ്വാഗതം പറഞ്ഞു. മുഴുവന്‍ ആശുപത്രി ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.

 

error: Content is protected !!