കാഞ്ഞങ്ങാട്:അജാനൂര്‍ പഞ്ചായത്തിന്റെ തീരദേശമേഖലയിലെ ഇരുപതിനായിരത്തോളം വരുന്ന ജനങ്ങളുടെ സഞ്ചാര സൗകര്യം എളുപ്പമാക്കാനുതകുന്ന മാണിക്കോത്ത് റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി വി ഡി സതീശന്,വ്യവസായ ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍,ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജി എന്നിവര്‍ക്ക് നിവേദനം നല്കി.മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പറും നിയോജക മണ്ഡലം പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത്,ജോയിന്റ് സെക്രട്ടറി ബഷീര്‍ കൊവ്വല്‍പള്ളി,അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി,ജനറല്‍ സെക്രെട്ടറി ബഷീര്‍ ചിത്താരി ,സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ഖാലിദ് അറബിക്കാടത്ത് എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.ആര് ബി ഡി സി യുമായും റെയില്‍വെയുമായി ചര്‍ച്ച നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നിവേദനത്തിന് മറുപടിയായി മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിച്ചു.
