കാഞ്ഞങ്ങാട്:കലുഷിതമായ സമകാലിക സാഹജര്യത്തില്‍ ഇതര സമുദായക്കാരെയും പള്ളി പരിസരത്തെ അയല്‍വാസികളെയും ചേര്‍ത്ത് പിടിച്ച് കാഞ്ഞങ്ങാട് ഹിറ പള്ളിയില്‍ നടത്തിയ സൗഹൃദ കൂട്ടായ്മ വേറിട്ട നിലയിലുള്ള പെരുന്നാള്‍ അനുഭവമായി. ദൈവത്തിന്റെ സൃഷ്ടികള്‍ എല്ലാവരും സമന്‍മാരാണ്, ജാതിമതവര്‍ഗ്ഗവര്‍ണ്ണ വ്യത്യാസമില്ലാതെ മനുഷ്യ സമൂഹം ഒന്നാകെ സമഭാവനയോടെ മുന്നേറുകയാണ് ഇന്നിന്റെ ആവശ്യമെന്ന് കൂട്ടായ്മ ഉല്‍ഘാടനം ചെയ്ത ഹിറാ മസ്ജിദ് ഖത്തീബ് നാസര്‍ ചെറുകര പറഞ്ഞു.നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ.സേതു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ രവീന്ദ്രന്‍ രാവണേശ്വരം,ടി.മുഹമ്മദ് അസ്ലം,ഫോട്ടോഗ്രാഫര്‍ സുകുമാരന്‍ ആശീര്‍വാദ്,മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, ബി.എം.മുഹമ്മദ് കുഞ്ഞി, മൊയ്തു ഇരിയ,അഹമ്മദ് ബെസ്റ്റോ,സുറൂര്‍ മൊയ്തു ഹാജി,പി.ശ്രീധരന്‍,എ. രാജന്‍,അഡ്വ:മോഹനന്‍,രവീന്ദ്രന്‍,അമല്‍,സി.എച്ച്.അബ്ദുള്ള,യു.വി.റഷീദ്,റഹീം കൊളവയല്‍,സി.കെ.നാസര്‍, മെഹമ്മൂദ് പള്ളിപുഴ,മുഹമ്മദലി ഹിറ തുടങ്ങിയവര്‍ സംസാരിച്ചു.
