ഹയര്‍ സെക്കണ്ടറി പരീക്ഷ: 1200 ല്‍ 1199 മാര്‍ക്ക് വാങ്ങിയ കെ വരലക്ഷ്മിയെ എ കെ എസ് ടി യു അനുമോദിച്ചു

കാഞ്ഞങ്ങാട്: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1199 മാര്‍ക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനി പുല്ലൂര്‍ കേദാരത്തിലെ കെ വരലക്ഷ്മിയെ
എകെഎസ്ടിയു നേതാക്കള്‍ വീട്ടിലെത്തി അനുമോദിച്ചു. എ കെ എസ്ടി യു നേതാക്കളായ സുനില്‍കുമാര്‍ കരിച്ചേരി, ടി എ അജയകുമാര്‍, ഒ പ്രതീഷ് എന്നിവര്‍ ഉപഹാരം കൈമാറി. എ കെ എസ് ടി യു അംഗം സംഗീതാധ്യാപകന്‍ ടി പി സോമശേഖരന്റേയും  കെ സിന്ധുവിന്റേയും മകളാണ് കെ വരലക്ഷ്മി.

 

error: Content is protected !!