പാണത്തൂര്‍ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാറക്കടവ്, നെല്ലിക്കുന്ന് സാമൂഹ്യ പഠനമുറികളുടെ നേതൃത്വത്തില്‍ പഠനോത്സവത്തിന്റെ ഭാഗമായി ദുരന്ത നിവാരണ പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു. കുറ്റിക്കോല്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമിലെ ഉദ്യോഗസ്ഥരായ, കൃഷ്ണരാജ്. കെ, വിനോദ് വി എല്‍ എന്നിവരാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. അഗ്നിസുരക്ഷ പ്രതിരോധ മാര്‍ഗങ്ങള്‍, ജീവന് രക്ഷാമാര്‍ഗങ്ങള്‍, പ്രഥമ ശുശ്രുഷതുടങ്ങി നിരവധി കാര്യങ്ങള്‍ ആണ് പരിശീലകര്‍ കുട്ടികള്‍ക്കായി തയ്യാക്കിയത്.നെല്ലിക്കുന്ന് പഠനമുറിയിലെ ഫെസിലിറ്റേറ്റര്‍ ശ്രുതി, പൊതുപ്രവര്‍ത്തകരായ അജി ജോസഫ്, പുരേന്ദ്രന്‍, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പാറക്കടവ് പഠനമുറിയിലെ ഫെസിലിറ്റേറ്റര്‍ ശാലിനി സ്വാഗതവും പ്രമോട്ടര്‍ സുമിത്ര നന്ദിയും പറഞ്ഞു.
