ഉദുമ കോതോറമ്പത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതോറമ്പം തറവാട് പ്രതിഷ്ഠദിനവും കുടുംബസംഗമവും നടന്നു

ഉദുമ:കോതോറമ്പത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്ര കോതോറമ്പം തറവാട് പ്രതിഷ്ഠദിനവും കുടുംബസംഗമവും നടന്നു.കുടുംബസംഗമം അഖില കേരള യാദവസഭ സംസ്ഥാന പ്രസിഡന്റ് ശിവരാമന്‍ മേസ്തിരി ഉദ്ഘാടനം ചെയ്തു.
തറവാട് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ആകാശ് കുഞ്ഞിരാമന്‍ അദ്ധ്യക്ഷനായി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ മുഖ്യാത്ഥിയായി. ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി പി. ലക്ഷ്മി, കോതോറമ്പം തറവാട് തച്ചമ്മെ പെരുവായ് കര്‍ണ്ണാടക പ്രസിഡന്റ് കെ. ടി. എസ്. ബാലകൃഷ്ണന്‍ മണിയാണി, ഏണിയാര്‍പ്പ് കോതോറമ്പം തറവാട്പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ കൊട്ടംകുഴി ,കോടിലാര്‍ കോതോറമ്പം തറവാട് കുറിഞ്ച പ്രസിഡന്റ് ചന്ദ്രഹാസ, കീക്കാനം കോതോറമ്പം തറവാട് പ്രസിഡന്റ് കെ. കേളു മണിയാണി പുല്ലൂര്‍, കോതോറമ്പം തറവാട്
കെ. കൃഷ്ണന്‍ അമ്പങ്ങാട് പ്രസിഡന്റ് ബാര പള്ളിത്തട്ട എന്നിവര്‍ സംസാരിച്ചു. തറവാട്ടില്‍ പ്രത്യേക പൂജകളും ആചാരാനുഷ്ഠനങ്ങളോടെയും നടന്നു. ഈ വര്‍ഷത്തെ എം. ബി. ബി. എസ്,എസ്. എസ്. എല്‍. സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, നവോദയ സ്‌കൂള്‍, യു. എസ്. എസ്, എല്‍. എസ്. എസ്, വിദ്യാര്‍ത്ഥികളെയും തറവാട് പ്രസിഡന്റ് കെ. കമലാക്ഷന്‍ കരിച്ചേരി അനുമോദിച്ചു. ആഘോഷകമ്മിറ്റി കണ്‍വീനര്‍ ഐ. നാരായണന്‍ സ്വാഗതവും ഉദുമ കോതോറമ്പം തറവാട് സെക്രട്ടറി. കെ. ദാമോദരന്‍ ആയമ്പാറ നന്ദിയും പറഞ്ഞു.
നിരവധി പ്രമുഖരും സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുത്തു. തറവാട്ടങ്ങളും ഭക്തജനങ്ങളും
നിരവധി പേര്‍ സംബന്ധിച്ചു. തറവാട്ടംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.

 

error: Content is protected !!