യാദവ ഭവന്‍ നിര്‍മാണ ഫണ്ടിലേക്ക് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ സഹായം

കാഞ്ഞങ്ങാട്: അഖില കേരള യാദവ സഭ സംസ്ഥാന കമ്മിറ്റി മേലാങ്കോട്ട് നിര്‍മിച്ചു കൊണ്ടിരിക്കുന്ന യാദവ ഭവന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടിലേക്ക് തിരുവനന്തപുരം ജില്ല കമ്മിറ്റി സമാഹരിച്ച തുക കൈമാറി.
യാദവ സഭ തിരുവനന്തപുരം ജില്ല പ്രസിഡന്റ് പത്മനാഭ സെന്‍, ജില്ല സെക്രട്ടറി രജിത് എന്നിവര്‍ ചേര്‍ന്ന് നിര്‍മാണ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ. എം. രമേശ് യാദവ്, കണ്‍വീനര്‍ കെ. എം. ദാമോദരന്‍ എന്നിവര്‍ക്ക് ഫണ്ട് കൈമാറി. സംസ്ഥാന രക്ഷാധികാരി വി.സംസ്ഥാന സെക്രട്ടറി നാരായണന്‍, ബാബു കുന്നത്ത്,വിശ്വനാഥന്‍ മലയാകോള്‍,പി.ടി നന്ദകുമാര്‍, ബാബു മാണിയൂര്‍, കമലാ ക്ഷന്‍ ജയപുരം,ചന്ദ്രന്‍ പെരിയ എന്നിവര്‍ പങ്കെടുത്തു.
യാദവ ഭവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ജില്ലാ കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും സഹകരണമാണ് ശക്തിപകരുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

 

error: Content is protected !!