കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഫണ്ട് ഉദ്ഘാടനം നടന്നു

മാവുങ്കാല്‍: കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത്
നവീകരണ കമ്മിറ്റിയുടെ ന്നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം നടന്നു.
മാവുങ്കാല്‍ മാം ട്രസ്റ്റ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ ആദ്യ തുക
നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികള്‍ക്ക് കൈമാറി.
തുടര്‍ന്ന് കറുപ്പ സ്വാമി മൂലകണ്ടം, പ്രസാദ് എച്ച്ഡിഎഫ്‌സി ബാങ്ക് കാട്ടുകുളങ്ങര തുടങ്ങി നിരവധി പേര്‍ നവീകരണ ഫണ്ടിലേക് സംഭാവനകള്‍ നല്‍കി. ദേവസ്ഥാനത്ത് വെച്ച് നടന്ന പരിപാടി
ചെയര്‍മാന്‍ അഡ്വ സി വി ദാമോദരന്‍ അധ്യക്ഷനായി.
ഇടത്തില്‍ വീട് തറവാട് കോയ്മ സുരേഷ് വെള്ളിക്കോത്ത്,വാര്‍ഡ് മെമ്പര്‍ പി കെ കാര്‍ത്യായണി, ദേവസ്ഥാന ഭരണസമിതി പ്രസിഡന്റ് വസന്തകുമാര്‍ കാട്ടുകുളങ്ങര, മാതൃ സമിതി പ്രസിഡന്റ് സാവിത്രി കുഞ്ഞിക്കണ്ണന്‍,ഉദയ വര്‍മ്മ, പെരുമലയന്‍ പ്രതിനിധി ഷിജില്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
നവീകരണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ പാലക്കാല്‍ സ്വാഗതവും
ട്രഷറര്‍ സി വി ഗിരീഷ് നന്ദിയും പറഞ്ഞു.

 

error: Content is protected !!