കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട്
ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. ഇന്ന് 12 മണിയോടെയാണ് കോയമ്പത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞത്. സമരം കാസര്‍ഗോഡ് ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കാര്‍ത്തികേയന്‍, ജന സെക്രട്ടറിമാരായ വിനോദ് കപ്പിത്താന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിന്‍ ഉപ്പിലക്കൈ, മഞ്ചേശ്വര നിയോജകമണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കാളികളായി. പ്രവര്‍ത്തകരെ റെയില്‍വേ പോലീസ് പിടിച്ചു നീക്കി. കാസര്‍കോട് റെയില്‍വേ ഐപിഎഫ് പി കെ ശശി, കേരള റെയില്‍വേ പോലീസ് എസ് ഐ. സി എസ് സനില്‍ കുമാര്‍, പോസ്റ്റുകള്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിനേശന്‍ തുടങ്ങിയ നേതൃത്വത്തില്‍ 50 ഓളം പോലീസ് സ്ഥലത്തുണ്ടായിരുന്നു.
