ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ സംഘടനാ സെക്രട്ടറിയായി വി സുധാകരനെ നോമിനേറ്റ് ചെയ്തു

കാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ല സംഘടന സെക്രട്ടറിയായി വി. സുധാകരനെ ചാലക്കുടിയില്‍ നടന്ന സംസ്ഥാന സമ്മേളനം നോമിനേറ്റ് ചെയ്തു. ഹിന്ദു ഐക്യവേദിയുടെ അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായും, ഹോസ്ദുര്‍ഗ്ഗ് താലൂക്ക് കമ്മറ്റി ജനറല്‍ സെക്രട്ടറിയും ജില്ല സെക്രട്ടറിയുമായി ഇതിനു മുമ്പ് ചുമതലവഹിച്ചിരുന്നു. 2024 ല്‍ ജില്ല സെക്രട്ടറി എന്ന നിലയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. പുതിയകണ്ടം സ്വദേശിയാണ്.

 

error: Content is protected !!