ആയുര്‍വ്വേദ തിരുമ്മല്‍ വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു; മാലോത്തെ ടി.വി. ആര്യയാണ് മരിച്ചത്

വെള്ളരിക്കുണ്ട്: ആയുര്‍വ്വേദ തിരുമ്മല്‍ വിദ്യാര്‍ഥിനി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു മാലോം, വലിയപാമത്തട്ട്,തുമ്പേ മഠം ഹൗസിലെ ടി. എ.ബിനീഷ് ബീന ദമ്പതികളുടെ മകള്‍ ടി.വി. ആര്യ(18)യാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് ആര്യയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ താഴെ ഇറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒരാഴ്ച മുന്‍പാണ് കോട്ടക്കല്‍ ആയുര്‍വേദ കോളേജില്‍ നിന്നും നാട്ടിലെത്തിയത്.
പിതാവ് നല്‍കിയ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

 

error: Content is protected !!