കാഞ്ഞങ്ങാട്: തീവണ്ടിയാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ച
കര്‍ണാടക സ്വദേശി മരിച്ചു. കര്‍ണാടക പുത്തൂര്‍ സ്വദേശി ഉമേഷ് ആചാര്യ ( 77) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സിന് മംഗലാപുരത്തേക്കുള്ള യാത്രക്കിടെയാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തും മുമ്പ്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കാഞ്ഞങ്ങാട് ഇറങ്ങി
ആംബുലന്‍സില്‍ ജില്ലാശുപത്രിയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
