കാഞ്ഞങ്ങാട്: ആധുനിക ഇന്ത്യയുടെ ശില്പി ആയിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് അഡ്വ. ടി.കെ സുധാകരന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി 36 മത് രക്തസാക്ഷിത്വ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി വി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി എം . അസനാര്‍, ബ്ലോക്ക് പ്രസിഡന്റ് ഉമേശന്‍ വേളൂര്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ കെ ബാബു, ദളിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ പി. മോഹനന്‍,കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി കെ പി. ബാലകൃഷ്ണന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡോ. ടിറ്റോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ഭാരവാഹികള്‍,മണ്ഡലം ഭാരവാഹികള്‍,ബൂത്ത് പ്രസിഡണ്ടുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, സഹരണ ബാങ്ക് പ്രസിഡന്റ്, ഡയരക്ടര്‍മാര്‍, സഹകരണ സംഘം പ്രസിഡന്റുമാര്‍, ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി രാജന്‍ ഐങ്ങോത്ത് സ്വാഗതവും സുരേഷ് കൊട്രച്ചാല്‍ നന്ദിയും പറഞ്ഞു.
