കണ്ണൂര്‍ ജില്ലയിലെ ബാരാവലി നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം മെയ് 23ന് ആരംഭിച്ച് ജൂണ്‍ 24ന് സമാപിക്കും. ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവം നെയ്യാട്ടത്തോടെ (മെയ് 29) തുടങ്ങി തൃക്കലശാട്ടോടെ (ജൂണ്‍ 24) അവസാനിക്കും. മെയ് 23 നീരെഴുന്നള്ളത്ത് നടക്കും.
മെയ് 30 1 ഭണ്ഡാരം എഴുന്നള്ളത്ത്, ജൂണ്‍ 5 തിരുവോണം ആരാധന, ജൂണ്‍ 7 പ്രാധാന ചടങ്ങായ ഇളനീര്‍വെപ്പ്,
ജൂണ്‍ 8 ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂണ്‍ 10 രേവതി ആരാധന, ജൂണ്‍ 14 രോഹിണി ആരാധന, ജൂണ്‍ 16 തിരുവാതിര ചതുശ്ശതം, ജൂണ്‍ 17 പുണര്‍തം ചതുശ്ശതം, ജൂണ്‍ 19 1201 മിഥുനം 5 ആയില്യം ചതുശ്ശതം, ജൂണ്‍ 20 മകം കലം വരവ്, ജൂണ്‍ 23 അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ ജൂണ്‍ 24 തൃക്കലശാട്ട്, മെയ് 30 ന് അര്‍ദ്ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പും, ജൂണ്‍ 20ന് തീയതി മകം നാള് ഉച്ചശീവേലിക്ക് ശേഷവും, സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
