ക്ഷേമാവതി ടീച്ചറുടെ മോഹിനിയാട്ടം ഇന്ന് ഗോശാലയില്‍

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നുവരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ ഇന്ന് വൈകുന്നേരം എട്ട് മണിക്ക് കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ മോഹിനിയാട്ടം അവതരിപ്പിക്കും. മോഹിനിയാട്ടത്തിന് വേണ്ടി നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അവാര്‍ഡുകള്‍ക്ക് ഉടമയാണ് ക്ഷേമാവതി .

 

error: Content is protected !!