നീലേശ്വരം: ചാത്തമത്ത് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചുളളിക്കാട്ട് സ്വദേശി കെ.വി ഷിനോയ് (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ കരുവന്തല റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കവെ ചാത്തമത്ത് വെച്ചാണ് അപകടം. റോഡില്‍ നിന്നും താഴ്ച്ചയിലേക്ക് വീണ ഷിനോയിയുടെ ദേഹത്ത് ബൈക്ക് പതിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലമായതിനാല്‍ അപകടം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഏറെ വൈകി അതുവഴി വന്ന കൊറിയര്‍ ഡെലിവറി ജീവനക്കാരനാണ് അപകടത്തില്‍പ്പെട്ട ഷിനോയെ കണ്ടത്. ഇയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്. രാഘവന്‍ കെ വി വസുമതി ദമ്പതികളുടെ മകനാണ്. സാഹോദരി മെഹ്‌ന.
