മാവുങ്കാലിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതക്ക് കാരണം എംപിയും സ്ഥലം എംഎല്‍എയും: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

മാവുങ്കാല്‍: മാവുങ്കാല്‍ ടൗണിലെ ദേശീയപാത നിര്‍മ്മാണത്തിലെ അപാകതക്ക് കാരണംഎംപിയും സ്ഥലം എം എല്‍എയുമാണെന്ന് രാജ്യസഭ എം പി സി. സദാനന്ദന്‍ മാസ്റ്റര്‍. ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ ചൂണ്ടിക്കാട്ടിയും വി വിധ ആവശ്യങ്ങള്‍ ഉന്നയിച്ചുംബിജെപി അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജനകീയ റിലേ സത്യാഗ്രഹസമര ത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സം സാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിളിച്ച് പല യോഗത്തിലും പങ്കെടുത്തവരാണ് ഇരുവരും മാവുങ്കാലിലെ വ്യാപാരികള്‍ക്കും വാഹന യാത്രക്കാര്‍ക്കും ഉണ്ടാകാന്‍ പോകുന്ന ദുരിതത്തെക്കുറിച്ച് മനസിലാക്കിയിട്ടും പ്രശ്‌നത്തെക്കുറിച്ച് ഒരു വാക്ക് സംസാരിക്കാന്‍ പോലും ഇരുവരും ഇ തേവരെ തയ്യാറായിട്ടില്ലെന്നാണ് മനസിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഈ ജനപ്രതിനിധികള്‍ മനസ്സുവെച്ചിരുന്നു വെങ്കില്‍ മാവുങ്കാല്‍ ഇങ്ങനെ ഒറ്റപ്പെ ടുമായിരുന്നില്ലെയെന്നും സമരത്തില്‍ അവസാനം വരെ നാട്ടുകാര്‍ക്കൊപ്പമു ണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെപി സംസ്ഥാന സമിതിയംഗം എ. വേലായുധന്‍ അധ്യക്ഷത വഹിച്ചു. കാ ഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, ജനറല്‍ സെക്രട്ടറി മാരായ പി. പത്മനാഭന്‍, ബിജി ബാ ബു, വൈസ് പ്രസിഡന്റ് ഗീത ബാ ബുരാജ്, സെക്രട്ടറി എം. പ്രദീപ് കുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു, ആര്‍എസ്എസ് സമ്പര്‍ക്ക പ്രമുഖ് ബാബു പുല്ലൂര്‍, പ്രൗഡ പ്രമുഖ് കൃഷ്ണന്‍ ഏച്ചിക്കാ നം, ബിജെപി ജില്ലാ കമ്മിറ്റിയംഗം ര വീന്ദ്രന്‍ മാവുങ്കാല്‍, ടി.വി.ചന്ദ്രന്‍, മധു പുതിയകണ്ടം, ഗംഗാധരന്‍ ആന ന്ദാശ്രമം, അനന്തന്‍ പള്ളോട്ട്, ഉണ്ണി കൃഷ്ണന്‍ ഉദയംകുന്ന്, സജി രാം നഗര്‍, ഭരതന്‍ കല്യാണ്‍ റോഡ്, സു നില്‍ വാഴക്കോട്, ഭാസ്‌കരന്റെ ചെ മ്പിലോട്ട്, ഗിരിഷ് കാട്ടുകുളങ്ങര, സുനിത പള്ളോട്ട്, രാജീവന്‍ മൂലക്ക ണ്ടം, ജിതോഷ് രാംനഗര്‍, അഭിലാ ഷ് അത്തിക്കോത്ത്, രാജീവന്‍ മാ വുങ്കാല്‍ തുടങ്ങി നിരവധി പേര്‍ സംബ ന്ധിച്ചു.

 

error: Content is protected !!