കുച്ചുപ്പുഡിയില്‍ വിസ്മയം തീര്‍ത്ത് ആന്ധ്രാ നര്‍ത്തകര്‍

പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നുവരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ ആന്ധ്രയില്‍ നിന്നും വന്ന നൃത്ത സംഘങ്ങളുടെ കുച്ചിപ്പുടി നര്‍ത്തനങ്ങള്‍ ആസ്വാദകര്‍ക്ക് ആനന്ദാനുഭവം നല്‍കുന്നതായിരുന്നു. ശങ്കരി നാട്യശാല ഹൈദരബാദ്, മേഹര്‍ പ്രഭാകരും സംഘവും ഹൈദരാബാദ്, രേഖാ സതീഷ് തിരുപ്പതി മുതലായ നിരവധി ടീമുകളാണ് ആന്ധ്രയില്‍ നിന്നും വൈശാഖ നടനത്തിന് ഇതിനോടകം എത്തിയത്. അമൃതവര്‍ഷിണി രാഗത്തില്‍ ചുവട് വെച്ച് മഴപെയ്യിച്ച് അമൃത വര്‍ഷിണി നൃത്ത വിദ്യാലയത്തിലെ ചിപ്പി പിള്ളയും സംഘവും. ശക്തമായ കാറ്റും മഴയും മിന്നല്‍ പിണരുകളും നൃത്തത്തിന് സാക്ഷ്യം വഹിച്ചു.

ആറു വയസ്സുകാരി ആന്ധ്രയില്‍ നിന്നുള്ള ആദ്യ ലക്ഷ്മിയുടെ കുച്ചിപ്പുടി ഏറെ ശ്രദ്ധയാകര്‍ഷിച്ചു. വൈശാഖ നടനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നര്‍ത്തകി കൂടിയാണ് ആദ്യ ലക്ഷ്മി നൃത്യോത്സവത്തിന്റെ പത്താം നാളില്‍ ഞായറാഴ്ച രാത്രി 8 മണിക്ക് പ്രശസ്ത സിനിമ സീരിയല്‍ താരവും നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടി കുച്ചിപ്പുടി അവതരിപ്പിക്കും. വൈശാഖ നടനത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് രചന നാരായണന്‍ കുട്ടി നൃത്യം അവതരിപ്പിക്കാന്‍ വരുന്നത്.

 

error: Content is protected !!