കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന 42ാമത് കേരള സംസ്ഥാന യൂത്ത് (ബോയിസ് ആന്റ് ഗേള്‍സ്) ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ സെമിഫൈനല്‍ ഘട്ടത്തിലേക്ക് കടന്നു. കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് നാളെ ഉച്ചയ്ക്ക് 2:30 മുതല്‍ സെമിഫൈനല്‍ മത്സരങ്ങളിലേക്ക് കടക്കും.
പെണ്‍കുട്ടികളുടെ വിഭാഗം: നിലവിലെ ചാമ്പ്യന്മാര് മുന്നോട്ട്
പെണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട്, തൃശൂരിനെ 6323 എന്ന സ്കോറിന് തകര്‍ത്ത് സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ശക്തരായ കൊല്ലമാണ് കോഴിക്കോടിന്റെ എതിരാളികള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ എറണാകുളത്തെ 5249 എന്ന സ്കോറിന് കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കൊല്ലം സെമിയിലെത്തിയത്.
മറ്റൊരു മത്സരത്തില്‍ കണ്ണൂരിനെ 5831 എന്ന സ്കോറിന് തോല്‍പ്പിച്ച് തിരുവനന്തപുരം സെമിയില്‍ കടന്നു. കോട്ടയവും ആലപ്പുഴയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലെ വിജയികളെയാകും തിരുവനന്തപുരം സെമിയില്‍ നേരിടുക.
ആണ്‍കുട്ടികളുടെ വിഭാഗം: ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് തയ്യാര്‍
ഇന്ന് രാവിലെ നടന്ന ലീഗ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവര്‍ക്കൊപ്പം ആലപ്പുഴയും മലപ്പുറവും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി.
ഇന്ന് രാത്രി നടക്കുന്ന ആണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍:
• തൃശൂര്‍ vs പാലക്കാട്
• ആലപ്പുഴ vs മലപ്പുറം
• തിരുവനന്തപുരം vs എറണാകുളം
• കോട്ടയം vs കണ്ണൂര്‍
______________
മത്സര ഫലങ്ങള്‍ (വിശദമായി)
പെണ്‍കുട്ടികളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍:
• കോഴിക്കോട്: 63 (അക്ഷര കെ 17, തീര്‍ത്ഥ പ്രവീണ്‍ 15, അന്ന മറിയം 8) bt തൃശൂര്‍: 23 (അന്ന മരിയ വിന്നി 9).
• കൊല്ലം: 52 (ബ്രിസ ബിനു 25, ആത്മിക മോഹന്‍ 15) bt എറണാകുളം: 49 (ദിയ രാധാകൃഷ്ണന് 20, അഞ്ജലി ജെസീന്ത 12).
• തിരുവനന്തപുരം: 58 (തേജസ്വിനി വി 25, ദേവിക എസ് 12, സായ എം ജഹാംഗീര്‍ 8) bt കണ്ണൂര്‍: 31 (അനാമിക ആര് 11, മാളവിക 9).
ആണ്‍കുട്ടികളുടെ ലീഗ് മത്സരങ്ങള്‍ (രാവിലെ):
• കോട്ടയം: 69 (സ്വരൂപ് ഗിരീഷ് 14, കൗശിക് ലാല്‍ 12, അഭിനവ് സുരേഷ് 11) bt എറണാകുളം: 39 (ഗോവിന്ദ് മേനോന് 19).
• ആലപ്പുഴ: 67 (റെക്സണ്‍ ആന്റണി 15, ധനീഷ് വി എസ് 14, ഇവാന് ജോണ്‍ 10) bt കോഴിക്കോട്: 49 (വിനായക് വി 19, പ്രയാഗ് പി 11).
• തൃശൂര്‍: 102 (മാധവ് കൃഷ്ണ 22, സാവിയോ കെ ജോസ് 16, അലന് ആന്റണി 16, നിവേദ് ഡി വി 14, അഭിനവ് രാജേഷ് 12) bt തിരുവനന്തപുരം: 97 (നിരഞ്ജന് സുജ രഞ്ജിത്ത് 28, ആല്ഡ്രിന്
