മാവുങ്കാലിനും വേണം അടിപ്പാത: ബി ജെ പി ജനകീയ റിലേ സത്യാഗ്രഹം തുടങ്ങി;  കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ സമരം ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: ദേശീയപാത മാവുങ്കാല്‍ ടൗണില്‍ അടിപാത അനുവദിക്കുക, ഹൈവേയ്ക്ക് വേണ്ടി ഏറ്റെടുത്ത മുഴുവന്‍ സ്ഥലവും റോഡിന് വേണ്ടി ഉപയോഗിയ്ക്കുക, പൊതു സ്ഥലം കയ്യേറ്റം ഒഴിപ്പ് യ്ക്കുക,
മാവുങ്കാല്‍ ഭാഗത്ത് കാസര്‍കോട് ജംഗ്ഷന്‍ മുതല്‍ പാണത്തൂര്‍ ജംഗ്ഷന്‍ വരെ 9 മീറ്റര്‍ വീതിയില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബി ജെ പി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ റിലേ സത്യാഗ്രഹം ആരംഭിച്ചു. സാംസ്‌ക്കാരിക, ആധ്യാത്മിക പ്രവര്‍ത്തകനും , കാഞ്ഞങ്ങാട് നഗരസഭാ മുന്‍ ചെയര്‍മാനുമായ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ സമരം ഉദ്ഘാടനം ചെയ്തു.ബി ജെ പി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് മിഥില അദ്ധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന സമിതിയംഗം എ.വേലായുധന്‍,ജില്ലാ വൈസ് പ്രസിഡന്റ് എം. ബല്‍രാജ്, ബി ജെ പി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം. പ്രശാന്ത്, സെക്രട്ടറി എം പ്രദീപ് കുമാര്‍,
ബി എം എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് ഭരതന്‍ കല്യാണ്‍ റോഡ്, ബിജെപി ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍, വ്യാപാരി വ്യവസായി മാവുങ്കാല്‍ യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ വട്ടക്കുണ്ട്, ബിഎംഎസ് നേതാക്കളായ സുനില്‍ വാഴക്കോട്, ഗിരിഷ് കാട്ടുകുളങ്ങര, വ്യാപാരി വ്യവസായി സംഘ് നേതാവ് അനന്തന്‍ പള്ളോട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി ജുഗേഷ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ബി ജെ പി മണ്ഡലം സെക്രട്ടറി വൈശാഖ് മാവുങ്കാല്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!