കാഞ്ഞങ്ങാട്: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടിയതിലും, ബംഗാള്‍, പുതുച്ചേരി, ആസാം എന്നിവിടങ്ങളില്‍ ഭരണം ലഭിച്ചതിലും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി
പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാടും പാണത്തൂരിലും ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന് , ജില്ലാ വൈസ് പ്രസിഡന്റുമാരായ എം ബല്‍രാജ്, എച്ച് ആര് സുകന്യ, കാഞ്ഞങ്ങാട്
മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്, ജനറല്‍ സെക്രട്ടറി പി.പത്മനാഭന് , , ബിജിബാബു, സെക്രട്ടറിമാരായ എം പ്രദീപന്, സി കെ വല്സലന്, വൈശാഖ് മാവുങ്കാല്‍, വൈസ് പ്രസിഡന്റ് ഗീത ബാബുരാജ്, എച്ച് ആര് ശ്രീധരന്,
ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍ അശോകുമാര്‍, രവീന്ദ്രന് മാവുങ്കാല്‍ മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റുമാരായ ചന്ദ്രന് കല്ലുരാവി, കൃഷ്ണന് അരയി, യുവമോര്‍ച്ച മണ്ഡലം അര്ജുന് പള്ളോട്ട്, സെക്രട്ടറി അഭിലാഷ്
അത്തിക്കോത്ത്, ജോണ്‍ ഐമണ്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. പാണത്തൂരില്‍ നടന്ന പ്രകടനത്തിന് എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു പാണത്തൂര്‍, ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി രാമചന്ദ്രന്, ജില്ലാ കമ്മറ്റിയംഗം പി. രാമചന്ദ്രസറളായ, എസ് ടി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കേളപ്പങ്കയം, പി കൃഷ്ണകുമാര്‍, ദേവപ്പു നായ്ക്, എന്നിവര്‍ നേതൃത്വം നല്കി.
