ചെമ്മട്ടംവയല്‍ ഈങ്ങയി വീട് തറവാട് കളിയാട്ട ഉത്സവം നടന്നു; നിരവധി തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി

കാഞ്ഞങ്ങാട്:പുരാതനവും ഐതിഹ പെരുമയാല്‍ സമ്പന്നവുമായ ചെമ്മട്ടംവയല്‍ ഈങ്ങയില്‍ വീട് തറവാട് കളിയാട്ട ഉത്സവം നടന്നു. നിരവധി തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. രണ്ട് ദിവസങ്ങളിലായി നടന്ന ഉത്സവത്തിന്റെ ആദ്യദിവസം ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഗണപതി ഹോമം നടന്നു. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചു തോറ്റം, പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം എന്നിവ നടന്നു. രണ്ടാം ദിവസം രാവിലെ പൊട്ടന്‍ തെയ്യം അരങ്ങിലെത്തി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. ഉച്ചയ്ക്ക് ഒരു മണിക്ക് ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍ വിഷ്ണുമൂര്‍ത്തി ഉറഞ്ഞാടി ഉരിയാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. തുലാഭാരം, അനുബന്ധ പ്രാര്‍ത്ഥനകള്‍, കലാപരിപാടികള്‍, അന്നദാനം എന്നിവയും ഉത്സവത്തിന്റെ ഭാഗമായി നടന്നു.

 

error: Content is protected !!