അഴീക്കോടന്‍ ബല്ല ഫുട്‌ബോള്‍ തുടങ്ങി; മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജ്യോതി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:ജില്ലയിലെ പ്രമുഖ ടീമുകള്‍ സംസ്ഥാനത്തെ മികച്ച താരങ്ങളെ അണിനിരത്തി വാശിയേറിയ പോരാട്ടം നടക്കുന്ന ബല്ലഅഴീക്കോടന്‍ മെമ്മോറിയല്‍ക്ലബ്ബ് നടത്തുന്ന 38 മത് ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ബല്ല അഴീക്കോടന്‍ ഗ്രൗണ്ടില്‍ തുടങ്ങി.13 ദിവസം നീണ്ടുനില്‍ക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ വിജയികളാകുന്നവര്‍ക്ക് 20000ക്യാഷ് അവാര്‍ഡ്,,പാറക്കാടന്‍ കുഞ്ഞമ്പു നായര്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും, അടമ്പില്‍കുഞ്ഞിരാമന്റെ സ്മരണയ്ക്ക് കുടുംബാംഗങ്ങള്‍ നല്‍കുന്ന സ്ഥിരം ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 15000 കേഷ് അവാര്‍ഡ് ശ്രീരേഷ്, സഞ്ചു,മിഥുന്‍, അഖില്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കുന്ന സ്ഥിരം ട്രോഫി സമ്മാനമായി നല്‍കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ജ്യോതി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പി ഷിജു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എ വി പ്രദീപ് സംസാരിച്ചു.സംഘാടകസമിതി കണ്‍വീനര്‍ സുജീ അടമ്പില്‍ സ്വാഗതം പറഞ്ഞു.

 

error: Content is protected !!