പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്യോത്സവത്തില്‍ പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ സിന്ധു ശ്യാം ഭരതനാട്യം അവതരിപ്പിക്കും. പൈതൃകം , ഭൂതക്കണ്ണാടി, വാനപ്രസ്ഥം മുതലായി മലയാളം , തമിഴ് ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുള്ള സിന്ധുശ്യാം ഇന്ന് വൈകുന്നേരം ഗോകുലം ഗോശാല ധേനു മണ്ഡപത്തില്‍ നൃത്യാര്ച്ചന നടത്തും
