കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ഗണിതാധ്യാപക കൂട്ടായ്മയായ ‘കാസറോമാത്സിന്റെ’ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലാ ഗണിതാധ്യാപക കൂട്ടായ്മയും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഗണിതാധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹാളില്‍ നടന്ന പരിപാടി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചാര്‍ജ് വഹിക്കുന്ന പി. സവിത. ഉദ്ഘാടനം ചെയ്തു കാസറോമാത്സ് കണ്‍വീനര്‍ ആര്. രാജുമാസ്റ്റര്‍ അധ്യക്ഷനായി. വിരമിക്കുന്ന ഗണിതാധ്യാപകര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. അനില്‍കുമാര്‍ മാസ്റ്റര്‍ കൊട്ടോടി സ്വാഗതവും, എക്സിക്യൂട്ടിവ് മെമ്പര്‍ കെ.സന്തോഷ് കു മാര്‍ നന്ദിയും പറഞ്ഞു.
