കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബിന്റെ ഈ വര്‍ഷത്തെ സിഗ്നേച്ചര്‍ പ്രോജക്ട് ആയി കാഞ്ഞങ്ങാട് വിനായക ബസ് സ്റ്റോപ്പില്‍ പുതുതായി നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി രമേശന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കണ്ണന് പാര്‍ത്ഥസാരഥി അദ്ധ്യക്ഷനായി. ലയണ്‍സ് ഡിസ്ട്രിക്റ്റിന്റെ നിയുക്ത ഗവര്‍ണര്‍ ലയണ്‍ ടൈറ്റസ് തോമസ് ,മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ കെ. ശ്രീനിവാസ ഷേണായ്, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് അഡ്വൈസര്‍ കെ ഗോപി, റീജിയണല്‍ ചെയര്മാന് പി .പി. കുഞ്ഞികൃഷ്ണന് നായര്‍, സോണ്‍ ചെയര്മാന് വി സജിത്ത്, പി. ശ്യാം പ്രസാദ്, കെ ശ്രീകണ്ഠന് നായര്‍, സെക്രട്ടറി മധു മഠത്തില്‍, പി ആര് ഒ. സി.വിജയന് ക്ലബ്ബിലെ മറ്റ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ട്രഷറര്‍ പി.വി. രാജേഷ് നന്ദി പറഞ്ഞു.
