സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 6 മുതല്‍ 10 വരെ കാഞ്ഞങ്ങാട് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍; ആദ്യ ഫണ്ട് ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷനും കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷനും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 42ാം മത് സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് മെയ് 6 മുതല്‍ 10 വരെ തീയ്യതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടക്കും. മല്‍സര വിജയത്തിനായി ആദ്യഫണ്ട് ഉദ്ഘാടനം നടന്നു. കെ.പി അരവിന്ദാക്ഷനില്‍ നിന്നും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ കെ സുനില്‍ ഏറ്റുവാങ്ങി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ശ്രീനിവാസന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ എം എസ്. സുധീപ് ബോസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അനില്‍ ബങ്കളം, ദിനേശന്‍ മാസ്റ്റര്‍, കെ ശരത് എന്നിവര്‍ സംബന്ധിച്ചു.
6 ന് വൈകിട്ട് 6ന് മുന്‍ കായിക മന്ത്രി ഇ പി ജയരാജന്‍ മത്സരം ഉദ്ഘാടനം ചെയ്യും. അലാമിപ്പള്ളി പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് പുതുതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂളിലുമാണ് മല്‍സരം നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ടീമുകള്‍ പങ്കെടുക്കും.

error: Content is protected !!