കാഞ്ഞങ്ങാട്: അടിക്കടി നടക്കുന്ന പവര്‍കട്ടിനെതിരെ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് എന്‍ ധനുഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധത്തില്‍ യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിമാരായ കൗശിക് ഹോസ്ദുര്‍ഗ്, കെ പി.ജിതിന് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന്, ഇന്‍വെര്‍ട്ടര്‍ പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണ് നിരന്തര പവര്‍കട്ട് എന്ന് ചൂണ്ടിക്കാട്ടി, വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികാരികള്‍ക്ക് നിവേദനം കൈമാറി.
